സ്വ​ർ​ണ​ത്ത​ട്ടി​പ്പ്: വ​ട​ക​ര ബാ​ങ്കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കും
Monday, August 26, 2024 3:41 PM IST
വ​ട​ക​ര: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ്വ​ർ​ണ​ത്ത​ട്ടി​പ്പ് ന​ട​ന്ന ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വ​ട​ക​ര ബ്രാ​ഞ്ചി​ലെ ന​ശി​പ്പി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പോ​ലീ​സ് ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ങ്കി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടൊ​പ്പം സ്വ​ർ​ണം പ​ണ​യം വ​യ്ക്കാ​ൻ പ്ര​തി​യാ​യ മു​ൻ മാ​നേ​ജ​ർ മ​ധ ജ​യ​കു​മാ​റി​നു (34) സ​ഹാ​യം ചെ​യ്ത മ​റ്റൊ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കാ​യി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മു​ൻ ബ്രാ​ഞ്ച് മാ​നേ​ജ​ർ മ​ധ ജ​യ​കു​മാ​റി​ന് തി​രു​പ്പൂ​രി​ലെ ഡി​ബി​എ​സ് ബാ​ങ്ക് ശാ​ഖ​യി​ൽ സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്താ​ൻ സ​ഹാ​യം ചെ​യ്ത​ത് ബാ​ങ്കി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ കാ​ർ​ത്തി​ക് എ​ന്ന​യാ​ളാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം വീ​ണ്ടെ​ടു​ക്കാ​ൻ തി​രു​പ്പൂ​രി​ലെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തെ വെ​ട്ടി​ച്ച് കാ​ർ​ത്തി​ക് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മം. ഇ​യാ​ളി​ൽ നി​ന്നു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

തി​രു​പ്പൂ​രി​ലെ ഡി​ബി​എ​സ് ബാ​ങ്ക് ശാ​ഖ​യി​ൽ 20 ബി​നാ​മി അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി പ​ണം പി​ൻ​വ​ലി​ച്ച​ത്. കാ​ർ​ത്തി​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ല​രു​ടെ​യും പേ​രി​ലാ​ണ് ബാ​ങ്കി​ൽ സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി പ്ര​തി​യെ പോ​ലീ​സ് കോ​ട​തി​യി​ൽ തി​രി​കെ ഹാ​ജ​രാക്കും. ബാ​ക്കി സ്വ​ർ​ണം കൂ​ടി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​തി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് സൂ​ച​ന. 26.24 കി​ലോ പ​ണ​യ സ്വ​ർ​ണ​മാ​ണ് ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.