വേ​ണ്ട​തെ​ല്ലാം ചെ​യ്യും: ത​സ്മി​ദി​ന്‍റെ മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ച് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി
Wednesday, August 21, 2024 2:06 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് കാ​ണാ​താ​യ ആ​സാം സ്വ​ദേ​ശി​നി​യാ​യ പ​തി​മൂ​ന്നു​കാ​രി ത​സ്മി​ദ് തം​സു​മി​ന്‍റെ മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ച് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി.

സം​ഭ​വ​ത്തെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്നും കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ വേ​ണ്ട​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും മ​ന്ത്രി മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു. മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ശി​വ​ൻ​കു​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, ത​സ്മി​ദ് തം​സു​മി​നെ കാ​ണാ​താ​യി​ട്ട് 26 മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ഴും ഇ​തു​വ​രെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സി​ൽ ക​യ​റി​യ ത​സ്മി​ദ് ക​ന്യാ​കു​മാ​രി​യി​ലെ​ത്തി എ​ന്ന​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ക്കു​ന്ന​ത്.

കു​ട്ടി​ക്കാ​യി അ​ന്വേ​ഷ​ണം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​ണ്. ക​ഴ​ക്കൂ​ട്ട​ത്തി​നും ക​ന്യാ​കു​മാ​രി​ക്കും ഇ​ട​യി​ലു​ള്ള എ​ല്ലാ സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. ക​ന്യാ​കു​മാ​രി, നാ​ഗ​ര്‍​കോ​വി​ല്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ കേ​ര​ള പോ​ലീ​സും ത​മി​ഴ്‌​നാ​ട് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന തി​ര​ച്ചി​ലും തു​ട​രു​ക​യാ​ണ്.

രാ​വി​ലെ മു​ത​ല്‍ ക​ന്യാ​കു​മാ​രി​യി​ല്‍ വ്യാ​പ​ക തി​ര​ച്ചി​ലാ​ണ് ന​ട​ക്കു​ന്ന​ത്. റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ലും ബീ​ച്ചി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മെ​ല്ലാം പോ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും കു​ട്ടി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ല്ല.

ക​ന്യാ​കു​മാ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ള്ളി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സ്റ്റേ​ഷ​ന്‍റെ പോ​ർ​ട്ടി​ക്കോ​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൊ​ഴി സ്ഥി​രീ​ക​രി​ക്കാ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​ന്യാ​കു​മാ​രി​യി​ല്‍​നി​ന്ന് മ​റ്റെ​വി​ടേ​ക്കെ​ങ്കി​ലും ട്രെ​യി​ന്‍ ക​യ​റി​യോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​ൽ ട്രെ​യി​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സും ആ​ര്‍​പി​എ​ഫും തി​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി. കു​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ബ​സു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

ഇ​തി​നി​ടെ, ചെ​ന്നൈ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മൂ​ത്ത സ​ഹോ​ദ​ര​ന്‍റെ അ​ടു​ത്തേ​ക്ക് പെ​ൺ​കു​ട്ടി പോ​യി​രി​ക്കാ​മെ​ന്നും സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, താ​ന്‍ ഇ​പ്പോ​ള്‍ ബം​ഗ​ളൂ​രു​വി​ലാ​ണെ​ന്നും കു​ട്ടി ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും സ​ഹോ​ദ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

പെ​ണ്‍​കു​ട്ടി ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സി​ല്‍ യാ​ത്ര ചെ​യ്ത​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​പാ​റ​ശാ​ല വ​രെ കു​ട്ടി ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നു​വെ​ന്ന് ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി​യാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഒ​രു യാ​ത്ര​ക്കാ​രി പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി ട്രെ​യി​നി​ല്‍ ഇ​രു​ന്ന് ക​ര​യു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ശ്ര​ദ്ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രി പ​റ​യു​ന്ന​ത്. കു​ട്ടി​യു​ടെ ഫോ​ട്ടോ പി​താ​വ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ കൈ​യി​ൽ ആ​കെ​യു​ള്ള​ത് 50 രൂ​പ മാ​ത്ര​മാ​ണെ​ന്നാ​ണ് വി​വ​രം.

ആ​സാ​മീ​സ് ഭാ​ഷ മാ​ത്രം സം​സാ​രി​ക്കു​ന്ന കു​ട്ടി​യു​ടെ കൈ​വ​ശം മൊ​ബൈ​ൽ ഫോ​ണി​ല്ല എ​ന്നും അ​റി​യു​ന്നു. പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് ഫോ​ട്ടോ സ​ഹി​തം വി​വ​രം യാ​ത്ര​ക്കാ​രി പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്.

ക​ഴ​ക്കൂ​ട്ട​ത്ത് താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി അ​ൻ​വ​ർ ഹു​സൈ​ന്‍റെ മ​ക​ൾ ത​സ്മി​ത് തം​സു​മി​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ കു​ട്ടി​യെ അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞി​രു​ന്നു എ​ന്നും അ​തി​നു​ശേ​ഷം കു​ട്ടി​യെ കാ​ണാ​താ​യ​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് ശേ​ഷ​മാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി വി​വ​രം പ​റ​ഞ്ഞ​ത്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലേ​യ്ക്ക് വി​വ​രം കൈ​മാ​റി. സി​സി​ടി​വി​യും മ​റ്റും പ​രി​ശോ​ധി​ച്ച് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. വീ​ടും പ​രി​സ​ര​വും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ദ്യം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.