വൈ​ദ്യു​തി​ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, August 16, 2024 11:02 AM IST
പാ​ല​ക്കാ​ട്: താ​ഴ്ന്നു​കി​ട​ന്ന വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. കു​ഴ​ല്‍​മ​ന്ദം നൊ​ച്ചു​ള്ളി മ​ഞ്ഞാ​ടി വീ​ട്ടി​ല്‍ വേ​ല​മ​ണി(75) ആ​ണ് മ​രി​ച്ച​ത്.

ക്ഷീ​ര ക​ര്‍​ഷ​ക​നാ​ണ് മ​രി​ച്ച വേ​ല​മ​ണി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. പാ​ല്‍ ന​ല്‍​കു​ന്ന​തി​നാ​യി പോ​കു​ന്ന​തി​നി​ടെ വ​ഴി​യ​രി​കി​ലെ കെ​എ​സ്ഇ​ബി പോ​സ്റ്റി​ല്‍ നി​ന്നും താ​ഴ്ന്നു​കി​ട​ന്ന വൈ​ദ്യു​തി ക​മ്പി​യി​ല്‍ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭാ​ര്യ: വ​ള്ളി​ക്കു​ട്ടി. മ​ക്ക​ള്‍: രാ​ധാ​കൃ​ഷ്ണ​ന്‍, ര​മേ​ഷ്, പ​രേ​ത​നാ​യ രാ​ജേ​ഷ്, സ​തീ​ഷ്. മ​രു​മ​ക്ക​ള്‍: ദീ​പ, കു​ഞ്ഞി​ല​ക്ഷ്മി, ര​മ്യ, പ്രീ​ത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.