മ​ധ്യ​പ്ര​ദേ​ശി​ല്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ പാ​ളം തെ​റ്റി
Tuesday, August 13, 2024 3:50 AM IST
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​റ്റാ​ര്‍​സി റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ പാ​ളം തെ​റ്റി. റാ​ണി ക​മ​ലാ​പാ​ട്ടി-​സ​ഹ​ര്‍​ഷ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ ആ​ണ് പാ​ളം തെ​റ്റി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ട്രെ​യി​ന്‍ ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ട് കോ​ച്ചു​ക​ള്‍ പാ​ളം തെ​റ്റി​യ​ത്.

അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

RELATED NEWS