തി​രു​വ​ന​ന്ത​പു​രത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം
Monday, August 12, 2024 10:28 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി​യാ​യ 24 വയസുകാരിക്കാണ് രോ​ഗ​ബാ​ധ. യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വീ​ടി​ന് സ​മീ​പ​ത്തു​ള്ള ക​നാ​ലി​ല്‍ കു​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യു​വ​തി​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. യു​വ​തി​യു​മാ​യി സ​മ്പ​ര്‍​ക്ക​മുണ്ടായവരെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

അതേസമയം തി​രു​വ​ന​ന്ത​പു​ര​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. രോഗം ബാധിച്ച നെയ്യാറ്റിന്‍കര സ്വദേശി കഴിഞ്ഞ മാസം മരിച്ചിരുന്നു.

ഏഴ് പേർ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ നെ​ല്ലി​മൂ​ട്, പേ​രൂ​ര്‍​ക്ക​ട, നാ​വാ​യി​ക്കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.