എ​റ​ണാ​കു​ള​ത്ത് എം​ഡി​എം​എ​യു​മാ​യി 10 പേ​ര്‍ പി​ടി​യി​ല്‍
Sunday, August 11, 2024 6:48 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 10 പേ​ര്‍ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി. കാ​ക്ക​നാ​ടും, ക​ള​മ​ശേ​രി​യി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

കാ​ക്ക​നാ​ട് ഈ​ച്ച​മു​ക്കി​ലെ ഫ്‌​ലാ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​ദി​ക്ക് ഷാ (22), ​സു​ഹൈ​ല്‍, രാ​ഹു​ല്‍ (22), ആ​കാ​ശ് (22), തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​തു​ല്‍ കൃ​ഷ്ണ (23), മു​ഹ​മ്മ​ദ് റാം ​ഷേ​ക്ക് (23), നി​ഖി​ല്‍ (24), നി​ധി​ന്‍ (24), റൈ​ഗ​ല്‍ (18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രു​ടെ കൈ​യി​ല്‍​നി​ന്ന് വി​ല്‍​പ​ന​യ്ക്കാ​യി ക​വ​റു​ക​ളി​ല്‍ സൂ​ക്ഷി​ച്ച 13.52 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. കാ​ക്ക​നാ​ടും പ​രി​സ​ര​ത്തും മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സു​ഹൈ​ല്‍, നി​ധി​ന്‍ എ​ന്നി​വ​ര്‍ മു​ന്‍​പും കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് എ​സ്‌​ഐ​മാ​രാ​യ സ​ജീ​വ്,ബ​ദ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ക​ള​മ​ശ്ശേ​രി പൊ​ട്ട​ച്ചാ​ല്‍ റോ​ഡി​ല്‍ എ​റ​ണാ​കു​ളം ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പി. അ​ബ്ദു​ല്‍​സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ​ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി സു​ഹൈ​ര്‍ (24) പി​ടി​യി​ലാ​യ​ത്. 9.23 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് പി​ടി​യി​ലാ​യ​ത്.

RELATED NEWS