പാരീസ് ഒളിമ്പിക്‌സ് ഇന്ന് സമാപിക്കും: സ്വര്‍ണമില്ലാതെ ടീം ഇന്ത്യ
Sunday, August 11, 2024 5:29 PM IST
പാ​രീ​സ്: മൂ​പ്പ​ത്തി​മൂ​ന്നാം ഒ​ളി​മ്പി​ക്‌​സ് ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 12.30 മു​ത​ലാ​ണ് സ​മാ​പ​ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക.

ഏ​റെ പ്ര​തീ​ക്ഷ​ക​ളു​മാ​യി പാ​രീ​സി​ലെ​ത്തി​യ ടീം ​ഇ​ന്ത്യ​യ്ക്ക് സ്വ​ര്‍​ണം നേ​ടാ​നാ​യി​ല്ല. ഒ​രു വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും അ​ട​ക്കം ആ​റു മെ​ഡ​ലു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ഗു​സ്തി​യി​ല്‍ വി​നേ​ഷ് ഫോ​ഗ​ട്ടി​ന്‍റെ മെ​ഡ​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. വി​നേ​ഷി​ന് മെ​ഡ​ല്‍ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഏ​ഴ് മെ​ഡ​ല്‍ എ​ന്ന ടോ​ക്യോ ഒ​ളി​മ്പി​ക്‌​സി​ലെ നേ​ട്ട​ത്തി​നൊ​പ്പം എ​ത്താം. നി​ല​വി​ല്‍ 2012 ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ ല​ഭി​ച്ച ആ​റു​മെ​ഡ​ലു​ക​ള്‍ എ​ന്ന നേ​ട്ട​ത്തി​നൊ​പ്പ​മാ​ണു​ള്ള​ത്.

സ്വ​ര്‍​ണ​മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ വെ​ള്ളി മെ​ഡ​ലാ​ണ് നീ​ര​ജ് ചോ​പ്ര​യ്ക്ക് ല​ഭി​ച്ച​ത്. മി​ക​ച്ച ഫോ​മി​ല്‍ പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ ക​ളി​ച്ചി​രു​ന്ന പു​രു​ഷ ഹോ​ക്കി ടീ​മി​ന് സെ​മി​യി​ല്‍ അ​ടി​തെ​റ്റി. ജ​ര്‍​മ​നി​യോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ സ്‌​പെ​യി​നെ തോ​ല്‍​പ്പി​ച്ച് വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടാ​ന്‍ ടീ​മി​നാ​യി.

സു​വ​ര്‍​ണ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന ബാ​ഡ്മി​ന്‍റൺ താ​രം പി.​വി.​സി​ന്ധു​വി​നും ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ മീ​രാ ഭാ​യ് ചാ​നു​വി​നും ഇ​ത്ത​വ​ണ തി​ള​ങ്ങാ​നാ​യി​ല്ല. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി സെ​മി​വ​രെ മു​ന്നേ​റി​യ ബാ​ഡ്മി​ന്‍റൺ താ​രം ല​ക്ഷ്യ​സെ​ന്നി​ന് സെ​മി​യി​ലും വെ​ങ്ക​ല​മെ​ഡ​ല്‍ പോ​രാ​ട്ട​ത്തി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല.

ഷൂ​ട്ടിം​ഗി​ല്‍ ര​ണ്ട് വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ മ​നു ഭാ​ക്ക​ര്‍ ആ​ണ് ഇ​ത്ത​വ​ണ അ​ഭി​മാ​ന താ​ര​മാ​യ​ത്. 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ല്‍ വ​നി​താ വി​ഭാ​ഗ​ത്തി​ലും മി​ക്‌​സ​ഡ് ടീ​മി​ന​ത്തി​ലു​മാ​ണ് മ​നു മെ​ഡ​ല്‍ നേ​ടി​യ​ത്. സ്വ​പ്‌​നി​ല്‍ കു​ശാ​ലെ 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ ത്രീ ​പോ​സി​ഷ​നി​ലും വെ​ങ്ക​ലം നേ​ടി.

അ​ന്തിം പം​ഗ​ലും നി​ഷ ദ​ഹി​യ​യും വി​നേ​ഷ് ഫോ​ഗ​ട്ടും അ​ട​ങ്ങി​യ ഗു​സ്തി ടീ​മി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ മെ​ഡ​ലു​ക​ള്‍ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​മ​ന്‍ ഷെ​റാ​വ​ത്തി​ന് മാ​ത്ര​മാ​ണ് മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​നാ​യ​ത്. വെ​ങ്ക​ല​മാ​ണ് താ​രം നേ​ടി​യ​ത്.

50 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ഫൈ​ന​ല്‍ വ​രെ എ​ത്തി വി​നേ​ഷ് ഫോ​ഗ​ട്ട് മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചാ​താ​യി​രു​ന്നു​വെ​ങ്കി​ലും ഭാ​ര പ​രി​ശോ​ധന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ താ​രം ന​ല്‍​കി​യ അ​പ്പി​ലി​ല്‍ വി​ധി വ​ന്നി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച​യാ​ണ് വി​നേ​ഷി​ന്‍റെ അ​പ്പീ​ലി​ല്‍ വി​ധി വ​രു​ക​യെ​ന്നാ​ണ് നി​ല​വി​ലെ വി​വ​രം.

മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന അ​മ്പെ​യ്ത്ത്, ടേ​ബി​ള്‍ ടെ​ന്നീ​സ്, ബോക്സിംഗ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലെ​ല്ലാം താ​ര​ങ്ങ​ള്‍ നി​രാ​ശ​പ്പെ​ടു​ത്തി. മി​ക്‌​സ​ഡ് ടീ​മി​ന​ത്തി​ല്‍ സെ​മി വ​രെ​യെ​ത്തി​യ ധീ​ര​ജ് ബൊ​മ്മ​ദേ​വ​ര, അ​ങ്കി​ത ബ​ക​ത്ത് സ​ഖ്യ​ത്തി​ന് മാ​ത്ര​മാ​ണ് അ​മ്പെ​യ്ത്തി​ല്‍ തി​ള​ങ്ങാ​നാ​യ​ത്.

ടോ​ക്യോ ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ഇ​ന്ത്യ​യ്ക്ക് പാ​രീ​സി​ല്‍ സു​വ​ര്‍​ണ നേ​ട്ട​ത്തി​ലെ​ത്താ​നാ​യി​ല്ല. മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ 71-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.