ബം​ഗ്ലാ​ദേ​ശ് സം​ഘ​ർ​ഷം; ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി അ​മേ​രി​ക്ക
Wednesday, August 7, 2024 5:05 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ബം​ഗ്ലാ​ദേ​ശി​ൽ തു​ട​രു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. "ബം​ഗ്ലാ​ദേ​ശി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന അ​ക്ര​മ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഞ​ങ്ങ​ൾ അ​തീ​വ ഉ​ത്ക​ണ്ഠാ​കു​ല​രാ​ണ്. മ​ത, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​ക്ര​മം ഉ​ൾ​പ്പെ​ടെ പോ​ലീ​സി​നും നി​യ​മ​പാ​ല​ക​ർ​ക്കു​മെ​തി​രാ​യ അ​ക്ര​മ റി​പ്പോ​ർ​ട്ടു​ക​ളി​ലും ഞ​ങ്ങ​ൾ​ക്ക് ഒ​രു​പോ​ലെ ആ​ശ​ങ്ക​യു​ണ്ട്'-​സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ൻ്റ് വ​ക്താ​വ് ചൊ​വ്വാ​ഴ്ച പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

സം​ഘ​ർ​ഷം കു​റ​യ്ക്കാ​നും ശാ​ന്ത​ത​യി​ലേ​ക്ക് മ​ട​ങ്ങാ​നു​മു​ള്ള ആ​ഹ്വാ​നം ഞ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. ഇ​ത് പ്ര​തി​കാ​ര​ത്തി​നു​ള്ള സ​മ​യ​മ​ല്ല. ബം​ഗ്ലാ​ദേ​ശ് ജ​ന​ത​യു​ടെ സു​ഹൃ​ത്തും പ​ങ്കാ​ളി​യും എ​ന്ന നി​ല​യി​ൽ, ബം​ഗ്ലാ​ദേ​ശി​ന്‍റെ ജ​നാ​ധി​പ​ത്യ അ​ഭി​ലാ​ഷ​ങ്ങ​ളെ അ​മേ​രി​ക്ക പി​ന്തു​ണ​യ്ക്കു​ന്ന​ത് തു​ട​രു​ക​യും എ​ല്ലാ​വ​രു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​വ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും.- വ​ക്താ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ‍​യം, രാ​ജ്യം വി​ട്ട ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​ക്ക് അ​ഭ​യം ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് യു​കെ അ​റി​യി​ച്ചു. ഷെ​യ്ഖ് ഹ​സീ​ന​യെ അ​ഭ​യാ​ര്‍​ഥി​യാ​യി പ​രി​ഗ​ണി​ക്കാ​ന്‍ നി​ല​വി​ലെ നി​യ​മം അ​നു​ദ​വി​ക്കു​ന്നി​ല്ലെ​ന്നും യു​കെ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഷെ​യ്ഖ് ഹ​സീ​ന ല​ണ്ട​നി​ലേ​ക്ക് പോ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് യു​കെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സു​ര​ക്ഷി​ത​മാ​യി ആ​ദ്യം എ​ത്തു​ന്ന രാ​ജ്യ​ത്താ​ണ് അ​ഭ​യം തേ​ടേ​ണ്ട​ത്. നി​ല​വി​ലെ ഇ​മി​ഗ്രേ​ഷ​ന്‍ നി​യ​മം അ​നു​സ​രി​ച്ച് താ​ത്കാ​ലി​ക അ​ഭ​യം യു​കെ​യി​ല്‍ ഒ​രു​ക്കാ​നാ​വി​ല്ല.

അ​ഭ​യം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ആ​രേ​യും ക്ഷ​ണി​ക്കാ​നാ​വി​ല്ലെ​ന്നും യു​കെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​ലാ​പം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ പെ​ട്ടെ​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന് ഷെ​യ്ഖ് ഹ​സീ​ന അ​റി​യി​ച്ച​തെ​ന്ന് വി​ദേ​ശ കാ​ര്യ​മ​ന്ത്രി ലോ​ക്സ​ഭ​യെ​യും രാ​ജ്യ​സ​ഭ​യേ​യും അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.