അ​ർ​ജു​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് കുടുംബം
Saturday, July 20, 2024 4:59 PM IST
ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ച് അ​ർ​ജു​ന്‍റെ കു​ടും​ബം. അ​ർ​ജു​ന്‍റെ ഭാ​ര്യ കൃ​ഷ്ണ​പ്രി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​മെ​യി​ൽ വ​ഴി​യാ​ണ് ക​ത്ത​യ​ച്ച​ത്.

തി​ര​ച്ചി​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ക്കു​ന്നു​വെ​ന്നും കു​ടും​ബം ക​ത്തി​ൽ പ​റ​യു​ന്നു. ഇ​നി​യും കാ​ത്തി​രി​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്നും അ​ർ​ജു​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും കു​ടും​ബം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സൈ​ന്യ​ത്തെ രം​ഗ​ത്തി​റ​ക്ക​ണ​മെ​ന്നും അ​ർ​ജു​ന്‍റെ ഭാ​ര്യ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.