കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട രാ​ജു​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ആ​രം​ഭി​ച്ചു
Tuesday, July 16, 2024 11:53 PM IST
വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി ക​ല്ലു​മു​ക്കി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട രാ​ജു​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് - വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ത്രി ത​ന്നെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്താ​ൻ എ​ഡി​എം ഉ​ത്ത​ര​വി​ട്ട​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം വ​യ​നാ​ട്ടി​ൽ എ​ത്തി​ക്കും. ഞാ​യ​റാ​ഴ്ച രാ​ത്രി 8.45ന് ​കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു രാ​ജു​വി​നു​നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്.

തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ ‌സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ചൊ​വ്വാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

RELATED NEWS