മാ​ര്‍​ട്ടി​ന​സ് മാ​ജി​ക്കി​ല്‍ അ​ര്‍​ജ​ന്‍റീ​ന; കോ​പ്പ​യി​ല്‍ 16-ാം കി​രീ​ടം
Monday, July 15, 2024 9:53 AM IST
മ​യാ​മി: കോ​പ്പ അ​മേ​രി​ക്ക വിജയികളായി അ​ര്‍​ജ​ന്‍റീ​ന. അ​ധി​ക സ​മ​യ​ത്തേക്ക് നീണ്ട ​മ​ത്‌​സ​രത്തിൽ നി​ര്‍​ണാ​യ​കമായത് 112-ാം മി​നി​റ്റി​ല്‍ പിറന്ന ഗോ​ള്‍. അ​ര്‍​ജ​ന്‍റീ​നൻ താരം ലൗ​ട്ടാ​രോ മാ​ര്‍​ട്ടി​ന​സ് ആ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ടൂ​ര്‍​ണ​മെ​ന്‍റിലെ ​അ​ദ്ദേ​ഹ​ത്തിന്‍റെ അ​ഞ്ചാം ഗോ​ളാ​ണി​ത്. ഗോ​ള്‍ നേ​ട്ടം മെ​സി​യെ കെ​ട്ടി​പ്പി​ടി​ച്ചാ​ണ് മാ​ര്‍​ട്ടി​ന​സ് ആ​ഘോ​ഷി​ച്ച​ത്.

കോ​പ്പയിൽ അ​ര്‍​ജ​ന്‍റീ​നയുടെ 16-ാം കി​രീ​ടമാണിത്. 15 കി​രീ​ടം സ്വന്തമാക്കിയ ഉറുഗ്വേയുടെ റിക്കാർഡ് ഇതോടെ പഴങ്കഥയായി. കഴിഞ്ഞതവണയും കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നേടിയത് അ​ര്‍​ജ​ന്‍റീ​നയായിരുന്നു.

നേ​ര​ത്തെ, ക​ളി​യു​ടെ നി​ശ്ചി​ത സ​മ​യം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. അ​തി​നി​ടെ 66-ാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ ക്യാ​പ്റ്റ​നും സൂ​പ്പ​ര്‍ താ​ര​വു​മാ​യ ​ല​യ​ണ​ല്‍ മെ​സി​ പ​രി​ക്കേ​റ്റ് പു​റ​ത്താ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന ഏ​ഞ്ച​ല്‍ ഡി ​മ​രി​യ​യ്ക്കാ​യി ക​പ്പ് നേ​ടാ​നാ​ണ് അ​ര്‍​ജ​ന്‍റീന ഇ​റ​ങ്ങി​യ​ത്.

ഫ്‌​ലോ​റി​ഡ​യി​ലെ മി​യാ​മി ഗാ​ര്‍​ഡ​ന്‍​സി​ലെ ഹാ​ര്‍​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​രം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ചാം​പ്യ​ന്‍​മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കൊ​ളം​മ്പി​യ കാ​ഴ്ച​വെ​ച്ച​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.