ത്രി​പു​ര​യി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു
Sunday, July 14, 2024 12:31 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു. ദ​ക്ഷി​ണ ത്രി​പു​ര​യി​ലെ രാ​ജ്‌​ന​ഗ​ർ ഏ​രി​യ​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ബാ​ദ​ൽ ഷി​ൽ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ദ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ബാ​ദ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​എം നേ​തൃ​ത്വം ആ​രോ​പി​ച്ചു. കൂ​ടാ​തെ ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 12 മ​ണി​ക്കൂ​ർ ബ​ന്ദും സി​പി​എം പ്ര​ഖ്യ​പി​ച്ചു.

പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം വി​ശ​ദീ​ക​രി​ച്ചു. തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് ഷി​ല്ലി​നെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​ക്ര​മി​ച്ച​തെ​ന്ന് ദ​ക്ഷി​ണ ത്രി​പു​ര പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ശോ​ക് കു​മാ​ർ സി​ൻ​ഹ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.