മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം; പു​ലി​മു​ട്ടി​ല്‍ ഇ​ടി​ച്ച് വ​ള്ളം മു​ങ്ങി; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ഫി​ഷ​റീ​സ് ഗാ​ര്‍​ഡി​ന് പ​രി​ക്ക്
Saturday, July 13, 2024 12:32 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ടം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി മ​ട​ങ്ങി​യ വ​ള്ളം തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി ഷി​ജു​വിന്‍റെ ഉ​ട​മ​സ്ഥതയി​ലു​ള്ള വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വെ​ള്ളം ക​യ​റി​യ​തോ​ടെ നി​യ​ന്ത്ര​ണ ന​ഷ്ട​പ്പെ​ട്ട വ​ള്ളം പു​ലി​മു​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ഫി​ഷ​റീ​സ് ഗാ​ര്‍​ഡി​ന് പ​രി​ക്കേ​റ്റു.​

ഹ​ര്‍​ബ​റി​ല്‍ നി​ന്നും മ​റ്റൊ​രു വ​ള്ളം എ​ത്തിയാണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വ​ള്ള​ത്തെ കെ​ട്ടി​വ​ലി​ച്ച് ക​ര​യി​ലെ​ത്തി​ച്ചത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യും മു​ത​ല​പ്പൊ​ഴി​യി​ല്‍ വ​ള്ളം മ​റി​ഞ്ഞി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.