കീം ​പ​രീ​ക്ഷാ​ഫ​ലം പു​റ​ത്ത്; എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ആ​ദ്യ മൂ​ന്നു റാങ്കും ആ​ണ്‍​കു​ട്ടി​ക​ള്‍ക്ക്
Thursday, July 11, 2024 2:14 PM IST
തി​രു​വ​ന​ന്ത​പു​രം: "കീം' ​എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ റാ​ങ്ക് പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. "കീം' ​ആ​ദ്യ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ ഫ​ലം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി ആ​ർ. ബി​ന്ദു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പി. ​ദേ​വാ​ന​ന്ദി​നാ​ണ് ഒ​ന്നാം റാ​ങ്ക്. ഹ​ഫീ​സ് റ​ഹ്മാ​ന്‍ (മ​ല​പ്പു​റം), അ​ല​ന്‍ ജോ​ണി അ​നി​ല്‍ ( പാ​ലാ) എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​ന്നി​ൽ. എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ആ​ദ്യം മൂ​ന്നും ആ​ണ്‍​കു​ട്ടി​ക​ള്‍ സ്വ​ന്ത​മാ​ക്കി.

ആ​ദ്യ 100 റാ​ങ്കി​ൽ 13 പെ​ൺ​കു​ട്ടി​ക​ളും 87 ആ​ൺ​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ട്ടു. കേ​ര​ള സി​ല​ബ​സി​ല്‍ നി​ന്ന് 2,034 പേ​രും സി​ബി​എ​സ്ഇ​യി​ല്‍ നി​ന്ന് 2,785 പേ​രു​മാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി​യ​ത്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ cee.kerala.gov.in ല്‍ ​ഫ​ലം പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യും.

79,044 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജൂ​ൺ അ​ഞ്ച് മു​ത​ൽ പ​ത്തു​വ​രെ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ദ്യ 'കീം' ​ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വ​രി​ൽ 38,853 പെ​ൺ​കു​ട്ടി​ക​ളും 40,190 ആ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​തി​ൽ 58,340 പേ​ർ (27,524 പെ​ൺ​കു​ട്ടി​ക​ളും 30,815 ആ​ൺ​കു​ട്ടി​ക​ളും) യോ​ഗ്യ​ത നേ​ടി. അ​തി​ൽ 52,500 പേ​രാ​ണ് (24,646 പെ​ൺ​കു​ട്ടി​ക​ളും 27,854 ആ​ൺ​കു​ട്ടി​ക​ളും) റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 4,261 പേ​ർ കൂ​ടു​ത​ലാ​യി യോ​ഗ്യ​ത നേ​ടി. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​ത്തി​ലും 2,829 പേ​രു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി.

ആ​ദ്യ നൂ​റു റാ​ങ്കി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ട​ത് എ​റ​ണാ​കു​ളം (24) ജി​ല്ല​യി​ൽ നി​ന്നാ​ണ്. തി​രു​വ​ന​ന്ത​പു​ര​വും (15) കോ​ട്ട​യ​വു​മാ​ണ് (11) തൊ​ട്ടു​പി​ന്നി​ൽ. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ർ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത് - 6,568 പേ​ർ.

കീം 2024 ​എ​ന്‍​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ ജൂ​ണ്‍ അ​ഞ്ചു മു​ത​ല്‍ ഒ​മ്പ​തു വ​രെ​യും, ഫാ​ര്‍​മ​സി പ​രീ​ക്ഷ ജൂ​ണ്‍ ഒ​മ്പ​തു മു​ത​ല്‍ 10 വ​രെ​യു​മാ​ണ് ന​ട​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 198 പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും ഡ​ല്‍​ഹി​യി​ല്‍ ര​ണ്ട് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും മും​ബൈ, ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ കേ​ന്ദ്ര​ത്തി​ലു​മാ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.