അ​വ​സാ​ന മി​നി​ട്ടി​ൽ അ​ത്ഭു​തം; ഇം​ഗ്ല​ണ്ട് യൂ​റോ ക​പ്പ് ഫൈ​ന​ലി​ല്‍
Thursday, July 11, 2024 2:58 AM IST
ഡോ​ര്‍​ട്ട്മു​ണ്‍​ഡ്: നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട് യൂ​റോ ക​പ്പ് ഫൈ​ന​ലി​ല്‍. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഇം​ഗ്ല​ണ്ട് നെ​ത​ർ​ല​ൻ​ഡ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇം​ഗ്ല​ണ്ടി​നാ​യി ഹാ​രി കെ​യ്ൻ (പെ​നാ​ൽ​റ്റി (18)), പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ഒ​ലി വാ​റ്റ്കി​ൻ​സ് (90) എ​ന്നി​വ​രാ​ണ് വ​ല കു​ലു​ക്കി​യ​ത്. നെ​ത​ർ​ല​ൻ​ഡ്സി​നാ​യി സാ​വി സി​മോ​ൺ​സ് ഏ​ഴാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി. ഇം​ഗ്ലീ​ഷ് ടീ​മി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം യൂ​റോ ക​പ്പ് ഫൈ​ന​ലാ​ണി​ത്.

ഇ​തോ​ടെ യൂ​റോ ക​പ്പി​ല്‍ സെ​മി​യി​ലെ​ത്തി​യ ആ​റാം ത​വ​ണ​യും നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന് ഫൈ​ന​ല്‍ കാ​ണാ​തെ മ​ട​ങ്ങേ​ണ്ടി വ​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ സ്‌​പെ​യി​നും ഇം​ഗ്ല​ണ്ടും പോ​രാ​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.