റെ​ജി ജോ​സ​ഫി​ന് പ്ര​സ് കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ മാ​ധ്യ​മ അ​വാ​ര്‍​ഡ്
Monday, July 8, 2024 7:30 PM IST
ന്യൂ​ഡ​ല്‍​ഹി: പ്ര​സ് കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ ജേ​ര്‍​ണ​ലി​സം ദേ​ശീ​യ മാ​ധ്യ​മ അ​വാ​ര്‍​ഡ് ദീ​പി​ക കോ​ട്ട​യം ബ്യൂ​റോ ചീ​ഫ് റെ​ജി ജോ​സ​ഫി​ന്. കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി വ​നി​ത​ക​ള്‍ നേ​ടി​യ തൊ​ഴി​ല്‍ മി​ക​വു സം​ബ​ന്ധി​ച്ച് ദീ​പി​ക​യി​ലും രാ​ഷ്ട്ര​ദീ​പി​ക​യി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കാ​ണ് വി​ക​സ​നോ​ത്മു​ഖ വി​ഭാ​ഗ​ത്തി​ലെ അ​വാ​ര്‍​ഡ്. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും ഉ​ള്‍​പ്പെ​ടു​ന്ന പു​ര​സ്‌​കാ​രം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും.

ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ റെ​ജി​ക്കു ല​ഭി​ക്കു​ന്ന 96-മ​ത്തെ മാ​ധ്യ​മ പു​ര​സ്‌​കാ​ര​മാ​ണി​ത്. ദേ​ശീ​യ പു​ര​സ്‌​കാ​രം സ്‌​റ്റേ​റ്റ്‌​സ്മാ​ന്‍ അ​വാ​ര്‍​ഡി​ന് നാ​ലു ത​വ​ണ അ​ര്‍​ഹ​നാ​യി. റാം ​നാ​ഥ് ഗോ​യ​ങ്ക, റെ​ഡ് ഇ​ങ്ക്, പ്രേം ​ഭാ​ട്ടി​യ തു​ട​ങ്ങി​യ ദേ​ശീ​യ അ​വാ​ര്‍​ഡു​ക​ളും അ​ഞ്ചു മാ​ധ്യ​മ ഫെ​ലോ​ഷി​പ്പു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ത്ര​പ്ര​വ​ര്‍​ത്ത​ക അ​വാ​ര്‍​ഡി​ന് നാ​ലു ത​വ​ണ അ​ര്‍​ഹ​നാ​യി.

പ​ഴി​യി​ടം പു​ല്ലു​തു​രു​ത്തി​യി​ല്‍ പി.​ജെ. ജോ​സ​ഫ് - ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ്. ഭാ​ര്യ ആ​ഷ്‌​ലി (അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, വെ​ള്ളാ​രം​കു​ന്ന്). മ​ക്ക​ള്‍: ആ​ഗ്ന​സ്, അ​ല്‍​ഫോ​ന്‍​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.