ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീണ്ടും സൈനികർക്ക് നേരെ ഭീകരാക്രമണം
Monday, July 8, 2024 6:23 PM IST
ക​ത്വ: ജ​മ്മു​കാ​ഷ്മീ​രി​ലെ ക​ത്വ​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം. ര​ണ്ട് സൈ​നി​ക​ര്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. അ​ക​ലെ ബ​ദേ​നോ​ട്ട ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

സൈ​ന്യം പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭീ​ക​ര​ര്‍ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സൈ​ന്യ​വും തി​രി​ച്ച​ടി​ച്ചെ​ന്ന് സൈ​നി​ക​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ 9 കോ​ര്‍​പ്‌​സി​ന്‍റെ കീ​ഴി​ലാ​ണ് ഈ ​പ്ര​ദേ​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.