പു​രി ര​ഥ​യാ​ത്ര​ക്കി​ടെ ഒ​രാ​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു; നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ൽ
Monday, July 8, 2024 12:16 AM IST
ഭു​വ​നേ​ശ്വ​ർ: പു​രി ര​ഥ​യാ​ത്ര​ക്കി​ടെ ഒ​രാ​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ശാ​രീ​രി​കാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട നി​ര​വ​ധി പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ടു​ത്ത ചൂ​ടും തി​ക്കും തി​ര​ക്കും മൂ​ല​മാ​ണ് ഒ​രാ​ൾ മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ആം​ബു​ല​ൻ​സു​ക​ൾ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഞാ​യ​റാ​ഴ്ച പു​രി ര​ഥ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ടു​ത്ത സു​ര​ക്ഷ​യാ​ണ് ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.