ക​ര്‍​ണാ​ട​ക​യി​ലെ റാ​യ്ച്ചു​രി​ല്‍ ജ​ന​ക്കൂ​ട്ടം പു​ള്ളി​പ്പു​ലി​യെ അ​ടി​ച്ചു​കൊ​ന്നു
Sunday, July 7, 2024 9:24 PM IST
റാ​യ്ച്ചു​ര്‍: ക​ര്‍​ണാ​ട​ക​യി​ലെ റാ​യ്ച്ചു​രി​ല്‍ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച പു​ള്ളി​പ്പു​ലി​യെ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

ദി​യോ​ദു​ര്‍​ഗ താ​ലൂ​ക്കി​ലെ ക​മ​ദ​ല്‍ ഗ്രാ​മ​ത്തി​ലെ മൂ​ന്ന് പേ​രെ​യാ​ണ് പു​ള്ളി​പ്പു​ലി ആ​ക്ര​മി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് ജ​ന​ക്കൂ​ട്ടം സം​ഘ​ടി​ച്ചെ​ത്തി പു​ള്ളി​പ്പു​ലി​യെ കൊ​ന്ന​ത്.

പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. രം​ഗ​നാ​ഥ്, പ​പ്പ​യ്യ, രാ​മു എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.