തി​രു​വ​ന്പാ​ടി​യി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Sunday, July 7, 2024 3:10 PM IST
കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫി​സ് ആ​ക്ര​മി​ച്ച​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ഇ​ബി​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ പ​രാ​തി പ​രി​ശോ​ധി​ച്ച് ഏ​ഴ് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ​ൽ അം​ഗ​വു​മാ​യ കെ.​ബൈ​ജൂ​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​സി. എ​ന്‍​ജി​നി​യ​റു​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ഓ​ഫീ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക​ളു​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​നാ​ണ് വി​ച്ഛേ​ദി​ച്ച​ത്. കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

വൈ​ദ്യു​തി ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച റ​സാ​ഖി​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യ​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു. ഓ​ൺ​ലൈ​നാ​യി ബി​ല്ല​ട​ച്ച റ​സാ​ഖി​ന്‍റെ മ​ക​ൻ അ​ജ്‌​മ​ൽ ഉ​ട​ൻ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ജീ​വ​ന​ക്കാ​ര്‍ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ എ​ത്തി​യ​ത്. ജീ​വ​ന​ക്കാ​ര്‍ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജ്‌​മ​ലും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ ത​ര്‍​ക്ക​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര്‍ പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. തി​രു​വ​മ്പാ​ടി​യി​ലെ കെ​എ​സ്ഇ​ബി ഓ​ഫി​സ് ആ​ക്ര​മി​ച്ച​പ്പോ​ൾ പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യ അ​ജ്മ​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ സ​ഹോ​ദ​ര​നൊ​പ്പം കെ​എ​സ്ഇ​ബി ഓ​ഫി​സി​ലെ​ത്തി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

പി​ന്നാ​ലെ​യാ​ണ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ൻ വൈ​ദ്യു​തി ബ​ന്ധം വീ​ണ്ടും വി​ച്ഛേ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. അ​ജ്മ​ലി​ന്‍റെ പി​താ​വ് റ​സാ​ഖി​ന്‍റെ പേ​രി​ലു​ള്ള​താ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ. അ​ക്ര​മി​ക​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി​യാ​ണ് വി​ച്ഛേ​ദി​ച്ച​തെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ന്യാ​യീ​ക​ര​ണം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.