തൃ​ശൂ​രി​ല്‍ മ​തി​ല്‍ ത​ക​ര്‍​ന്ന് ദേ​ഹ​ത്തേ​ക്ക് വീ​ണ് ഏ​ഴു വ​യ​സു​കാ​രി മ​രി​ച്ചു
Sunday, July 7, 2024 3:06 PM IST
തൃ​ശൂ​ര്‍: ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​തി​ല്‍ ത​ക​ര്‍​ന്ന് ദേ​ഹ​ത്തേ​ക്ക് വീ​ണ് ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കാ​ര്‍​ത്തി​കേ​യ​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​ള്‍ മ​ക​ള്‍ ദേ​വീ​ഭ​ദ്ര​യാ​ണ് മ​രി​ച്ച​ത്.

ക​രു​വ​ന്ത​ല മാ​മ്പ്ര തൊ​ട്ടി​പ​റ​മ്പി​ല്‍ റോ​ഡി​ന് സ​മീ​പ​ത്തെ മ​തി​ലാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. കു​ട്ടി​ക​ള്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ഴ​ക്കം ചെ​ന്ന മ​തി​ലി​ന്റെ താ​ഴെ​യി​രു​ന്ന് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. മ​തി​ല്‍ അ​ട​ര്‍​ന്ന് കു​ട്ടി​യു​ടെ ത​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ര്‍ അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

RELATED NEWS