ഗു​ജ​റാ​ത്തി​ല്‍ ആ​റു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു
Saturday, July 6, 2024 6:49 PM IST
സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ ആ​റു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ത്തി​ന​ടി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യം. 15 പേ​രെ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി.

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. സൂ​റ​ത്തി​ലെ സ​ച്ചി​ന്‍ പാ​ലി ഗ്രാ​മ​ത്തി​ലാ​ണ് ത​ക​ര്‍​ന്ന കെ​ട്ടി​ടം.

കെ​ട്ടി​ടം ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. മേ​ഖ​ല​യി​ല്‍ ഏ​താ​നും ദി​വ​സ​മാ​യി മ​ഴ പെ​യ്യു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.