ഉ​പ​രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ൽ; ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ല്കി മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും
Saturday, July 6, 2024 2:08 PM IST
തിരുവനന്തപുരം: ദ്വിദിന കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കേരളത്തിലെത്തി. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ട്.

വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ രാ​വി​ലെ 10.55 ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തിലെത്തിയ ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നു സ്വീകരിച്ചു.

​വ​ലി​യ​മ​ല​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ ന​ടന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി എത്തിയത്. ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും സ്ഥലമാണെന്നും ലോകം അത് അംഗീകരിക്കുന്നുവെന്നും ജഗ്‌ദീപ് ധൻകർ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. ഒരിക്കലും പഠനം നിർത്തരുതെന്ന് വിദ്യാർഥികളോട് അഭ്യർഥിച്ച ഉപരാഷ്‌ട്രപതി നിങ്ങളുടെ കഴിവുകൾ പൂർണമായി പര്യവേക്ഷണം ചെയ്യണമെന്നും അതിനുള്ള ധാരാളം അവസരങ്ങൾ രാജ്യത്തുണ്ടെന്നും ചൂണ്ടിക്കാട്ടി.

ബിരുദദാന ചടങ്ങിനു ശേഷം ഉച്ചകഴിഞ്ഞു മൂ​ന്നി​ന് ഹെ​ലി​കോ​പ്റ്റ​റി​ൽ കൊ​ല്ല​ത്തേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന അ​ദ്ദേ​ഹം അ​ഷ്ട​മു​ടി കാ​യ​ലി​ൽ ബോ​ട്ട് യാ​ത്ര​ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15ന് ​കൊ​ല്ല​ത്ത് നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തു​ന്ന അ​ദ്ദേ​ഹം 9.45ന് ​ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരത്തിലും നെടുമങ്ങാട് താലൂക്കിലും രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ഗതാഗതം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഞായറാഴ്‌ച രാവിലെ 6.30 മുതൽ 10 വരെ തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ടാകും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.