സി​ജോ പൈ​നാ​ട​ത്തി​ന് ഇ​ൻ​ഡി​വു​ഡ് മീ​ഡി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്
Friday, July 5, 2024 7:24 PM IST
കൊ​ച്ചി: അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ക​ച്ച ഫീ​ച്ച​റി​നു​ള്ള ഇ​ൻ​ഡി​വു​ഡ് മീ​ഡി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ദീ​പി​ക കൊ​ച്ചി ബ്യൂ​റോ ചീ​ഫ് സി​ജോ പൈ​നാ​ട​ത്തി​ന്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം നേ​രി​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ ജീ​വി​ത​സ്ഥി​തി പ​ഠ​ന​വി​ധേ​യ​മാ​ക്കി, 2024 ഫെ​ബ്രു​വ​രി 18-22 തി​യ​തി​ക​ളി​ൽ അ​ഞ്ച് അ​ധ്യാ​യ​ങ്ങ​ളി​ലാ​യി ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച "കാ​ടി​റ​ക്കം ആ​ധി​കാ​ലം' എ​ന്ന പ​ര​ന്പ​ര​യ്ക്കാ​ണു പു​ര​സ്കാ​രം.

ഇ​ൻ​ഡി​വു​ഡ് മീ​ഡി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളി​ൽ പീ​പ്പി​ൾ ഫോ​ക്ക​സ്ഡ് ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ഈ ​പു​ര​സ്കാ​രം ജൂ​ലൈ ഒ​ന്പ​തി​നു കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ​ർ​പ്പി​ക്കും. ഇ​ൻ​ഡി​വു​ഡും - ഏ​രീ​സ് ക​ലാ​നി​ല​യ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ച്ച​ടി, ദൃ​ശ്യ, ഓ​ൺ​ലൈ​ൻ, ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ക​വി​നു വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കും.

ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള റീ​ച്ച്-​യു​എ​സ് എ​യ്ഡ് മീ​ഡി​യ ഫെ​ലോ​ഷി​പ്പ്, സ്‌​കാ​ര്‍​ഫ് ഇ​ന്ത്യ ദേ​ശീ​യ മാ​ധ്യ​മ പു​ര​സ്‌​കാ​രം, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ മാ​ധ്യ​മ ഗ​വേ​ഷ​ക ഫെ​ലോ​ഷി​പ്പ്, ഹ്യൂ​മ​ന്‍ റൈ​റ്റ്സ് ഫോ​റം മീ​ഡി​യ അ​വാ​ര്‍​ഡ്, ചാ​വ​റ മാ​ധ്യ​മ പു​ര​സ്കാ​രം, സ്വ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ മാ​ധ്യ​മ പു​ര​സ്‌​കാ​രം, മി​ന്ന​ലൈ മീ​ഡി​യ അ​വാ​ർ​ഡ് എ​ന്നി​വ സി​ജോ പൈ​നാ​ട​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ഞ്ഞൂ​ര്‍ ആ​റ​ങ്കാ​വ് പൈ​നാ​ട​ത്ത് പ​രേ​ത​രാ​യ എ​സ്ത​പ്പാ​നു​വി​ന്‍റെ​യും മ​റി​യം​കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഡോ. ​സി​ജി സി​ജോ (മ​ഞ്ഞ​പ്ര സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക). സ്റ്റെ​ഫാ​ന്‍ എ​സ്. പൈ​നാ​ട​ത്ത് (എ​ട​നാ​ട് വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി) മ​ക​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.