ഡൽഹി നോ​യി​ഡ​യി​ലെ ലോ​ജി​ക്‌​സ് മാ​ളി​ല്‍ വ​ന്‍ തീ​പി​ടി​ത്തം
Friday, July 5, 2024 2:14 PM IST
ന്യൂ​ഡ​ല്‍​ഹി: നോ​യി​ഡ​യി​ലെ വേ​വ് സി​റ്റി സെ​ന്‍റ​റി​ലു​ള്ള ലോ​ജി​ക്‌​സ് മാ​ളി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഇ​ന്ന് രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

നാ​ല് അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ര​ണ്ട് മ​ണി​ക്കൂ​റോ​ളം എ​ടു​ത്താ​ണ് തീ​യ​ണ​ച്ച​ത്. മാ​ളി​ലെ അ​ഡി​ഡാ​സി​ന്‍റെ ഷോ​റൂ​മി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ട​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ ജീ​വ​ന​ക്കാ​രും സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മാ​ണ് മാ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.