രാ​ഹു​ൽ ഗാ​ന്ധി ഹ​ത്രാ​സി​ലേ​ക്ക്; മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കും
Friday, July 5, 2024 6:50 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ഹ​ത്രാ​സി​ലേ​ക്ക് പു​റ​പ്പെ​ട്ടു. തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ച്ച 123 പേ​രു​ടെ കു​ടും​ബ​ങ്ങ​ളെ രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ക്കും.

ബു​ധ​നാ​ഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ജ​സ്റ്റീ​സ് (റി​ട്ട) ബ്രി​ജേ​ഷ് കു​മാ​ർ ശ്രീ​വാ​സ്ത​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മൂ​ന്നം​ഗ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​ണ് കേസ് അന്വേഷിക്കുക.

ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച​തി​ന് ശേ​ഷം ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

ഭോ​ലെ ബാ​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത​പ്ര​ഭാ​ഷ​ക​ൻ നാ​രാ​യ​ൺ സാ​ക​ർ ഹ​രി​യു​ടെ സ​ത്സം​ഗ​ത്തി​നി​ടെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​പേ​ർ മ​രി​ച്ച​ത്. ഭോ​ലെ ബാ​ബ​യ്‌​ക്കാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് വ്യാ​ഴാ​ഴ്ച മെ​യി​ൻ​പു​രി​യി​ലെ രാം​കു​തി​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.