കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്
Friday, July 5, 2024 12:28 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് പു​റ​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ പാ​ൽ​ഡി മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹി​ന്ദു വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ചൊ​വ്വാ​ഴ്ച കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് പു​റ​ത്ത് ബി​ജെ​പി പ്ര​തി​ഷേ​ധി​ച്ച​ത്.

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പ​രാ​തി സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലാ​യെ​ന്ന് എ​ല്ലി​സ്ബ്രി​ഡ്ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ ബി.​ഡി. ജി​ലാ​രി​യ പ​റ​ഞ്ഞു.

അ​ക്ര​മ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ശ​ക്തി​സി​ൻ​ഹ് ഗോ​ഹി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.