കൂ​റു​മാ​റ്റം: ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി
Thursday, July 4, 2024 3:44 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് ഈ​സ്റ്റ് എ​ളേ​രി, എ​റ​ണാ​കു​ളം പൈ​ങ്ങോ​ട്ടൂ​ർ, പാ​ല​ക്കാ​ട് പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​റ് അം​ഗ​ങ്ങ​ളെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ ഷാ​ജ​ഹാ​ൻ കൂ​റു​മാ​റ്റ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​രാ​ക്കി.

ഈ​സ്റ്റ് എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് അം​ഗം ജി​ജി തോ​മ​സ് ത​ച്ചാ​ർ​കു​ടി​യി​ൽ, 14-ാം വാ​ർ​ഡി​ലെ ജി​ജി പു​തി​യ​പ​റ​മ്പി​ൽ, 10-ാം വാ​ർ​ഡി​ലെ വി​നീ​ത് (ലാ​ലു) തെ​ങ്ങും​പ​ള്ളി​ൽ, മൂ​ന്നാം വാ​ർ​ഡി​ലെ ഡെ​റ്റി ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ​യാ​ണ് അ​യോ​ഗ്യ​രാ​ക്കി​യ​ത്.

2020 ഡി​സം​ബ​ർ 30 ന് ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​പ്പ് ലം​ഘി​ച്ച് വോ​ട്ട് ചെ​യ്ത​തി​നാ​ലാ​ണ് നാ​ലു പേ​രും അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​ത്. 16-ാം വാ​ർ​ഡി​ലെ അം​ഗം അ​ഡ്വ. ജോ​സ​ഫ് മു​ത്തോ​ളി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് അം​ഗം നി​സാ​ർ മു​ഹ​മ്മ​ദി​നെ ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​ണ് അ​യോ​ഗ്യ​നാ​ക്കി ക​മ്മീ​ഷ​ൻ വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. ര​ണ്ടി​ലും പ​രാ​തി ന​ൽ​കി​യ​ത് 13-ാം വാ​ർ​ഡി​ലെ അം​ഗം മി​ൽ​സി ഷാ​ജി​യാ​ണ്.

2021 ൽ ​സെ​പ്റ്റം​ബ​ർ 15ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് എ​തി​രെ​യു​ള്ള അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​നും, തു​ട​ർ​ന്ന് 2021 ഒ​ക്ടോ​ബ​ർ 20ന് ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നും വി​പ്പ് ലം​ഘി​ച്ച് വോ​ട്ട് ചെ​യ്തു​വെ​ന്ന​ത് കൂ​റു​മാ​റ്റ​മാ​യി വി​ല​യി​രു​ത്തി​യാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

പാ​ല​ക്കാ​ട് പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് അം​ഗം എ​ൻ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ 2020 ഡി​സം​ബ​റി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് മ​റ്റൊ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത് കൂ​റു​മാ​റ്റ​മാ​യി വി​ല​യി​രു​ത്തി​യാ​ണ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​നാ​ക്കി​യ​ത്. 13-ാം വാ​ർ​ഡി​ലെ അം​ഗം സു​നി​ൽ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ വി​ധി.

അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ നി​ല​വി​ൽ അം​ഗ​മാ​യി തു​ട​രു​ന്ന​തി​നും 2024 ജൂ​ലൈ ര​ണ്ട് മു​ത​ൽ ആ​റ് വ​ർ​ഷ​ത്തേ​ക്ക് ഏ​തെ​ങ്കി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.