ഡി​ജി​പി​ക്ക് എ​തി​രാ​യ ഭൂ​മി ഇ​ട​പാ​ട് കേ​സ്; ഒ​ത്തു​തീ​ർ​പ്പാ​ക്കി
Wednesday, July 3, 2024 5:19 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ഷെ​യ്ഖ് ദ​ർ​വേസ് സാ​ഹി​ബി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി ഇ​ട​പാ​ട് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി. പ​രാ​തി കോ​ട​തി​ക്ക് പു​റ​ത്ത് ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ ഉ​മ​ർ ശ​രീ​ഫ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ക്കും. പ​ര​സ്പ​ര ധാ​ര​ണ​യി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു.

ബാ​ധ്യ​ത മ​റ​ച്ചു​വ​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷെ​യ്ക്ക് ദ​ര്‍​വേ​സ് സാ​ഹി​ബ് ഭൂ​മി വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്. പ​രാ​തി​യു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഉ​മ​ർ ശ​രീ​ഫ് ആ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

പണം ​തി​രി​കെ കൊ​ടു​ക്കാ​ന്‍ ഡി​ജി​പി ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ വി​ശ്വാ​സ​വ​ഞ്ച​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

നെ​ട്ട​യ​ത്തു​ള്ള പത്ത് സെ​ന്‍റ് ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ളാ​ണ് വി​വാ​ദ​മാ​യ​ത്. ഡി​ജി​പി​യും ഭാ​ര്യ​യും ചേ​ര്‍​ന്നാ​ണ് പ​ണം വാ​ങ്ങി​യ​തെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ പ​റ​ഞ്ഞ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ ഡി​ജി​പി​യു​ടെ ചേ​മ്പ​റി​ലെ​ത്തി കൈ​മാ​റി. 25 ല​ക്ഷം ബാ​ങ്ക് മു​ഖേ​ന ഡി​ജി​പി​യു​ടെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ ന​ല്‍​കി.

30 ല​ക്ഷം രൂ​പ ന​ല്‍​കി​യ ശേ​ഷ​മാ​ണ് വ​സ്തു​വി​ന്‍റെ ബാ​ധ്യ​താ വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞ​ത്. കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്ഥ​ല​ത്തി​ന് ആ​ൽ​ത്ത​റ എ​സ്ബി​ഐ ബ്രാ​ഞ്ചി​ൽ 26 ല​ക്ഷം ബാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രാ​റി​ൽ നി​ന്ന് പി​ന്മാ​റു​ക​യു​മാ​യി​രു​ന്നു. പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ത​രാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ത​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.