ടി20 ​ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ
Wednesday, July 3, 2024 2:51 PM IST
ന്യൂ​ഡ​ല്‍​ഹി: ഐ​സി​സി ടി20 ​ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ. ടി20 ​ലോ​ക​ക​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്നാ​ണ് താ​രം ഒ​ന്നാ​മ​തെ​ത്തി​യ​ത്. ശ്രീ​ല​ങ്ക​യു​ടെ വാ​നി​ന്ദു ഹ​സ​രം​ഗ​യും ഒ​ന്നാ​മ​തു​ണ്ട്.

ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ​യു​ള്ള വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച താ​ര​മാ​ണ് ഹാ​ര്‍​ദി​ക്. വി​ജ​യ​ത്തി​ലേ​ക്ക് മു​ന്നേ​റി​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ നി​ര്‍​ണാ​യ​ക​മാ​യ ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​ത് ഹാ​ര്‍​ദി​ക് ആണ്.

ഹെ​ന്‍ റി​ച്ച് ക്ലാ​സ​ന്‍റെ​യും ഡേ​വി​ഡ് മി​ല്ല​റി​ന്‍റെ​യും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ ഹാ​ര്‍​ദി​ക് മ​ത്സ​ര​ത്തി​ലേ​ക്ക് ഇ​ന്ത്യ​യെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു. മ​ത്സ​ര​ത്തി​ല്‍ ആ​കെ മൂ​ന്ന് വി​ക്ക​റ്റു​ക​ളാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

ലോ​ക​ക​പ്പി​ല്‍ 144 റ​ണ്‍​സ് നേ​ടി​യ ഹാ​ര്‍​ദി​ക് 11 വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.