ടീം ​ഇ​ന്ത്യ​യു​ടെ മ​ട​ക്കയാ​ത്ര: എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ബാ​ര്‍​ബ​ഡോ​സി​ലെ​ത്തി
Wednesday, July 3, 2024 12:57 PM IST
ബാ​ര്‍​ബ​ഡോ​സ്: ടി20 ​ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യ ടീം ​ഇ​ന്ത്യ​യു​ടെ മ​ട​ക്കാ​യാ​ത്ര​യ്ക്കു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം ബാ​ര്‍​ബ​ഡോ​സി​ലെ​ത്തി. ബി​സി​സി​ഐ ഒ​രു​ക്കി​യ പ്ര​ത്യേ​ക വി​മാ​ന​മാ​ണ് ബാ​ര്‍​ബ​ഡോ​സിലെ​ത്തി​യ​ത്.

ബെ​റി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ച​ത് കാ​ര​ണം ടീം ​ഇ​ന്ത്യ​യു​ടെ മ​ട​ക്ക​യാ​ത്ര മു​ട​ങ്ങി​യി​രു​ന്നു. താ​ര​ങ്ങ​ള്‍​ക്കൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളും സ​പ്പോ​ര്‍​ട്ടിം​ഗ് സ്റ്റാ​ഫും ബി​സി​സി​ഐ​യി​ലെ ഉ​ന്ന​ത​രും ബാ​ര്‍​ബ​ഡോ​സി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ബാ​ര്‍​ബ​ഡോ​സി​ലു​ണ്ട്. രോ​ഹി​തും സം​ഘ​വും വ്യാ​ഴാ​ഴ്ച നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.