ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷം
Wednesday, July 3, 2024 1:43 AM IST
‌തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷം. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.

കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ൽ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ കെ​എ​സ്‌​യു നേ​താ​വ് സാ​ൻ​ജോ​സി​നെ മ​ർ​ദി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ സം​ഘ​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

കെ​എ​സ്‍​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റിയാണ് സാൻജോ​സ്. എ​സ്എ​ഫ്ഐ നേ​താ​വാ​യ അ​ജ​ന്ത് അ​ജ​യ്‍​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ര്‍​ദ​നം എ​ന്നാ​ണ് ആ​രോ​പ​ണം. പു​റ​ത്ത് പോ​യി വ​ന്ന സാ​ഞ്ചോ​സി​നെ ഒ​രു സം​ഘം ചേ​ർ​ന്ന് ഹോ​സ്റ്റ​ലി​ലെ ഇ​ടി മു​റി​യി​ൽ കൊ​ണ്ട് പോ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി.

സം​ഭ​വം ക​ണ്ട ചി​ല വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.