ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന് തി​രി​ച്ച​ടി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ര്‍​ഥി ആം​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു
Tuesday, July 2, 2024 4:45 PM IST
ന്യൂ​ഡ​ല്‍​ഹി: ജ​ല​ന്ധ​ര്‍ വെ​സ്റ്റ് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന്‍റെ സ്ഥാ​നാ​ര്‍​ഥി പാ​ര്‍​ട്ടി വി​ട്ട് ആം​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു. സു​ര്‍​ജി​ത് കൗ​റാ​ണ് ആം​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​ത്.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​നി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സു​ര്‍​ജി​ത് ആ​പ്പി​ല്‍ ചേ​ര്‍​ന്ന​ത്. ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ലെ ഉ​ള്‍​പാ​ര്‍​ട്ടി പോ​രി​നെ തു​ട​ര്‍​ന്നാ​ണ് താ​ന്‍ പാ​ര്‍​ട്ടി വി​ട്ട​തെ​ന്ന് സു​ര്‍​ജി​ത് വ്യ​ക്ത​മാ​ക്കി. ത​നി​ക്കു​ള്ള പി​ന്തു​ണ അ​കാ​ലി​ദ​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​താ​യി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ല്‍ പ്ര​ഖ്യാ​പി​ച്ച​താ​ണ് സു​ര്‍​ജി​തി​നെ ചൊ​ടി​പ്പി​ച്ച​ത്.

സു​ര്‍​ജി​ത്ത് വി​മ​ത​പ​ക്ഷ​ക്കാ​രി​യാ​ണെ​ന്നും ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ര്‍ പാ​ര്‍​ട്ടി​ക്കെ​തി​രാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് സു​ഖ്ബീ​ര്‍ സിം​ഗ് പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​ത്. പാ​ര്‍​ട്ടി​യി​ലെ വി​മ​ത​പ​ക്ഷം സു​ര്‍​ജി​തി​നെ പി​ന്തു​ണ​യ്ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും സു​ര്‍​ജി​ത് പാ​ര്‍​ട്ടി വി​ടു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.