മി​സോ​റാ​മി​ലെ ഐ​സ്വാ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍: മൂ​ന്ന് പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ടു
Tuesday, July 2, 2024 2:21 PM IST
ഐ​സ്വാ​ള്‍: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ല്‍ വീ​ട് ത​ക​ര്‍​ന്ന് മി​സോ​റാം ത​ല​സ്ഥാ​ന​മാ​യ ഐ​സ്വാ​ളി​ല്‍ മൂ​ന്ന് പേ​ര്‍ മ​ണ്ണി​ന​ട​യി​ല്‍​പ്പെ​ട്ടു. ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് വ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ​യാ​ണ് മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ട​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഐ​സ്വാ​ളി​ലെ സു​വാം​ഗ്തു​യ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ട​വ​ര്‍ മ​രി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ നി​​ഗ​മന​മെ​ന്നും എ​ന്നാ​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത് വ​രെ ആ ​കാ​ര്യം ഉ​റ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് 20 കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.