ആ​രോ​ഗ്യ​വ​കു​പ്പ് പ​നി​പി​ടി​ച്ച് പു​ത​ച്ചു​കി​ട​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം; പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന് ​മ​ന്ത്രി
Tuesday, July 2, 2024 11:08 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഞ്ഞ​പ്പി​ത്തം അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ള്‍ പ​ട​രു​ന്ന​ത് സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തര​പ്ര​മേ​യ നോ​ട്ടീ​സ്. മു​സ്‌​ലീം ലീ​ഗ് എം​എ​ല്‍​എ ടി.​വി. ഇ​ബ്രാ​ഹിം ആ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ ആ​ശ​ങ്ക​യു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ല. ഇ​ക്കാ​ര്യം സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​വ​കു​പ്പ് പ​നി​പി​ടി​ച്ച് പു​ത​ച്ചു​കി​ട​ക്കു​ക​യാ​ണെ​ന്നും എം​എ​ല്‍​എ വി​മ​ര്‍​ശി​ച്ചു.

സം​സ്ഥാ​ന​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് നി​ല​വി​ല്‍ ആ​രും ചി​കി​ത്സ​യി​ല്‍ ഇ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മ​റു​പ​ടി പ​റ​ഞ്ഞു. നേ​ര​ത്തേ​തി​നേ​ക്കാ​ള്‍ രോ​ഗ​വ്യാ​പ​നം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

2013ലും 2017​ലും ഡെ​ങ്കി​പ്പ​നി വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് 2023 അ​ട​ക്ക​മു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഡെ​ങ്കി പ​ട​ര്‍​ന്നു​പി​ടി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം ഇ​ത് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞു.

എ​ലി​പ്പ​നി​ക്കും കൃ​ത്യ​മാ​യ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി വ്യാ​പ​നം കു​റ​ച്ച് കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. ആ​രോ​ഗ്യ​വ​കു​പ്പ് പ​നി പി​ടി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ബ്രാ​ഹിം എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ല​മാ​യ കൊ​ണ്ടോ​ട്ടി​യി​ല്‍ 33 കോ​ടി രൂ​പ​യു​ടെ ആ​ശു​പ​ത്രി വി​ക​സ​നം ഉ​ള്‍​പ്പെ​ടെ ന​ട​ക്കി​ല്ലാ​യി​രു​ന്നെ​ന്നും മ​ന്ത്രി തി​രി​ച്ച​ടി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.