വീ​ണ്ടും ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ശ്രീ​ല​ങ്ക
Monday, July 1, 2024 3:00 PM IST
കൊ​ളം​ബൊ: സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ശ്രീ​ല​ങ്ക. 25 പേ​രെ​യാ​ണ് ശ്രീ​ല​ങ്ക​ന്‍ നേ​വി അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​റ​സ​റ്റി​ലാ​യ​ത്. ഇ​വ​രു​ടെ നാ​ല് ബോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഡെ​ഫ്റ്റ് ദ്വീ​പി​ന് സ​മീ​പം മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ക​ങ്കെ​ശ​ന്‍​തു​റൈ പോ​ര്‍​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പി​ടി​യി​ലാ​വ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ധു​രൈ-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. നൂ​റി​ല​ധി​കം പേ​രാ​ണ് ഉ​പ​രോ​ധ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ 22 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നേ​വി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.