ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ​യു​ള്ള പോ​ക്സോ കേ​സി​ൽ ന​ട​പ​ടി വൈ​കു​ന്നു
Monday, July 1, 2024 2:38 PM IST
കോ​ഴി​ക്കോ​ട്: നാ​ല​ര വ​യ​സു​കാ​രി​യെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​പ​ടി വൈ​കു​ന്ന​താ​യി ആ​രോ​പ​ണം. കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ കു​ട്ടി​യു​ടെ ബ​ന്ധു കൊ​മ്മേ​രി സ്വ​ദേ​ശി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ർ​വേ​ശ് സാ​ഹേ​ബ്, ക​മ്മീ​ഷ​ണ​ർ രാ​ജ്പാ​ൽ മീ​ണ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും തു​ട​ര്‍ന​ട​പ​ടി ആ​യി​ല്ല.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് പീ​ഡ​ന​മേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. അ​തേ​സ​മ​യം, കേ​സി​ല്‍ പോ​ലീ​സി​ന് മേ​ല്‍ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളും കേ​സി​ലു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ല്‍ കേ​സെ​ടു​ത്ത് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് ഗു​രു​ത​ര വീ​ഴ്ച​യാ​യി ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു. മാ​ങ്കാ​വി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണും സ്വി​ച്ച് ഓ​ഫാ​ണ്.

അ​തേ​സ​മ​യം, കേ​സി​ൽ ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ ജു​വ​നൈ​ൽ പോ​ലീ​സ് ഡി​വൈ​എ​സ്പി​യോ​ടു ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഭീ​ഷ​ണി​യു​ണ്ടെ​ന്നും അ​ത് ഭ​യ​ന്നു കു​ട്ടി​യെ സ്കൂ​ളി​ൽ അ​യ​യ്ക്കു​ന്നി​ല്ലെ​ന്നും ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​രാ​തി​യി​ൽ ചൈ​ൽ​ഡ് ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ക​സ​ബ പോ​ലീ​സ് കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ പോ​ക്സോ കേ​സെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം ന​ൽ​ക​ണ​മെ​ന്ന് സി​ഡ​ബ്ല്യു​സി ക​സ​ബ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

RELATED NEWS