ബാ​ര്‍​ബ​ഡോ​സി​ല്‍ കൊ​ടു​ങ്കാ​റ്റ്: വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു; ടീം ​ഇ​ന്ത്യ കു​ടു​ങ്ങി
Monday, July 1, 2024 2:19 PM IST
ബാ​ര്‍​ബ​ഡോ​സ്: ബാ​ര്‍​ബ​ഡോ​സി​ല്‍ ആ​ഞ്ഞു​വീ​ശി ബെ​റി​ല്‍ കൊ​ടു​ങ്കാ​റ്റ്. ന​ഗ​ര​ത്തി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ടി20 ​ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യ ടീം ​ഇ​ന്ത്യ​യു​ടെ മ​ട​ക്ക​യാ​ത്ര മു​ട​ങ്ങി.

ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ടീം ​ഇ​ന്ത്യ​യോ​ടൊ​പ്പം ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ബാ​ര്‍​ബ​ഡോ​സി​ല്‍ കു​ടു​ങ്ങി.

ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യി മ​ട​ങ്ങി​യെ​ത്തു​ന്ന ടീം ​ഇ​ന്ത്യ​യ്ക്കാ​യി വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ബി​സി​സി​ഐ​യും ക്രി​ക്ക​റ്റ് പ്രേ​മി​ക​ളും ഒ​രു​ക്കി​യി​രു​ന്ന​ത്. ടീ​മി​ന് മ​ട​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​പാ​ടി​ക​ളെ​ല്ലാം മാ​റ്റി​വ​ച്ചു.

ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏ​ഴ് റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ചാ​ണ് രോ​ഹി​തും സം​ഘ​വും കി​രീ​ടം നേ​ടി​യ​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് ടി20 ​ലോ​ക​കീ​രി​ടം ഇ​ന്ത്യ നേ​ടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.