മ​ല​പ്പു​റ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഷി​ഗ​ല്ല; ചി​കി​ത്സ തേ​ടി​യ​ത്127 കു​ട്ടി​ക​ള്‍
Monday, July 1, 2024 8:40 AM IST
മ​ല​പ്പു​റം: കോ​ഴി​പ്പു​റ​ത്ത് വെ​ണ്ണാ​യൂ​ര്‍ എ​എം​എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്. ഇവിടെ 127 കു​ട്ടി​ക​ള്‍ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വ​രി​ല്‍ നാ​ല് കു​ട്ടി​ക​ള്‍​ക്കാ​ണ് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്.

മ​റ്റ് ചി​ല കു​ട്ടി​ക​ളും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​സു​ഖം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ആ​രു​ടെ​യും സ്ഥി​തി ഗു​രു​ത​ര​മ​ല്ല. നി​ല​വി​ല്‍ ആ​രും ചി​കി​ത്സ​യി​ലി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ദ​ഹ​ന​വ്യ​വ​സ്ഥ​യെ ത​ക​രാ​റി​ലാ​ക്കു​ന്ന ബാ​ക്ടീ​രി​യ മൂ​ല​മാ​ണ് ഷി​ഗ​ല്ല രോ​ഗം പ​ട​രു​ക.

RELATED NEWS