രാ​ഹുൽ​ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നെ​ങ്കി​ല്‍ ഭ​ര​ണ​ത്തി​ലെ​ത്താ​മാ​യി​രു​ന്നു : സ​ഞ്ജ​യ് റാ​വ​ത്ത്
Saturday, June 29, 2024 4:32 PM IST
മും​ബൈ: രാ​ഹു​ല്‍ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ല്‍ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ന്ത്യ സ​ഖ്യ​ത്തി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മാ​യി​രു​ന്നെ​ന്ന് ശി​വ​സേ​ന-​യു​ബി​ടി നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ഇ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ടാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ സ​ഖ്യ​ത്തി​ന് സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു.

"ന​രേ​ന്ദ്ര മോ​ദി ത​ന്നെ​യാ​യി​രു​ന്നു എ​ന്‍​ഡി​എ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി. ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്ത​ത് മോ​ദി​ക്കാ​ണ്. മു​മ്പ് സ​മാ​ന​മാ​യി ജ​ന​ങ്ങ​ള്‍ ഇ​ന്ദി​ര ഗാ​ന്ധി​ക്കും വോ​ട്ട് ചെ​യ്തി​രു​ന്നു. ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ത​ങ്ങ​ള്‍ വോ​ട്ട് ചെ​യ്യേ​ണ്ട​തെ​ന്ന് ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണം.'-​സ​ഞ്ജ​യ് റാ​വ​ത്ത് പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 175 സീ​റ്റു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ജ​യി​ച്ച് മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും റാ​വ​ത്ത് പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​ദ്ധ​വ് താ​ക്ക​റെ​യെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും റാ​വ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.