ഉ​ദ്ധ​വ് താ​ക്ക​റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യ​ല്ല: ശ​ര​ദ് പ​വാ​ര്‍
Saturday, June 29, 2024 3:47 PM IST
മും​ബൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ഹാ​വി​കാ​സ് അ​ഘാ​ടി​യി​ല്‍ ഭി​ന്ന​ത. ശി​വ​സേ​ന-​യു​ബി​ടി നേ​താ​വാ​യ ഉ​ദ്ധ​വ് താ​ക്ക​റെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ​ന്ന ത​ര​ത്തി​ല്‍ വ​ന്ന വാ​ര്‍​ത്ത​ക​ളെ എ​ന്‍​സി​പി-​എ​സ്പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ നി​ഷേ​ധി​ച്ചു. മ​ഹാ​വി​കാ​സ് അ​ഘാ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

"ഞ​ങ്ങ​ളു​ടെ മു​ന്ന​ണി കൂ​ട്ടാ​യാ​ണ് തീ​രു​മാ​നം എ​ടു​ക്കാ​റു​ള്ള​ത്. ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി​ സ്ഥാ​നാ​ര്‍​ഥി​യെ​പ്പ​റി ച​ര്‍​ച്ച​ചെ​യ​തി​ട്ടി​ല്ല. കൂ​ട്ടാ​യ നേ​തൃ​ത്വ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. മു​ന്ന​ണി​യി​ല്‍ ആ​ലോ​ചി​ച്ച് ഈ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കും.'-​ശ​ര​ദ് പ​വാ​ര്‍ പ​റ​ഞ്ഞു.

ഉ​ദ്ധ​വ് താ​ക്ക​റെ​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശി​വ​സേ​ന-​യു​ബി​ടി നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ഇ​ല്ലെ​ങ്കി​ല്‍ മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നും ഉ​ദ്ധ​വ് ആ​ണ് മു​ഖ്യ​മ​ന്ത്രി ആ​കാ​ന്‍ ഏ​റ്റ​വും യോ​ഗ്യ​ന്‍ എ​ന്നും ശി​വ​സേ​ന-​യു​ബ​ടി എം​പി സ​ഞ്ജ​യ് റാ​വ​ത്ത് പ്ര​തി​ക​രി​ച്ചി​രു​ന്നു.

RELATED NEWS