ഇ​ന്നും കൂ​ടി; വീ​ണ്ടും 53,000 തൊ​ട്ട് സ്വ​ർ​ണ​വി​ല, ര​ണ്ടു​ദി​വ​സം കൊ​ണ്ട് കൂ​ടി​യ​ത് 400 രൂ​പ
Saturday, June 29, 2024 12:28 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് പ​ത്തു രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,625 രൂ​പ​യി​ലും പ​വ​ന് 53,000 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

24 കാ​ര​റ്റ് സ്വ​ർ​ണം പ​വ​ന് 96 രൂ​പ വ​ർ​ധി​ച്ച് 57,824 രൂ​പ​യി​ലും 18 കാ​ര​റ്റി​ന് 72 രൂ​പ വ​ർ​ധി​ച്ച് 43,368 രൂ​പ​യി​ലു​മെ​ത്തി.

ആ​റു​ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം സ്വ​ര്‍​ണ​വി​ല വെ​ള്ളി​യാ​ഴ്ച​യാ​ണ് വീ​ണ്ടും ഉ​യ​ർ​ന്ന​ത്. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ര​ണ്ട് ദി​വ​സം​കൊ​ണ്ട് 400 രൂ​പ​യാ​ണ് ഉ​യ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ്വ​ർ​ണ​വി​ല ഒ​റ്റ​യ​ടി​ക്ക് 640 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും 80 രൂ​പ കു​റ​ഞ്ഞു. പി​ന്നീ​ട് ചൊ​വ്വാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം ബു​ധ​നാ​ഴ്ച വീ​ണ്ടും 200 രൂ​പ കു​റ​ഞ്ഞ് 53,000 രൂ​പ​യി​ൽ താ​ഴെ​യെ​ത്തി. വ്യാ​ഴാ​ഴ്ച വീ​ണ്ടും 200 രൂ​പ കു​റ​യു​ക​യാ​യി​രു​ന്നു. ആ​റു​ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1,120 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് സ്വ​ർ​ണം വെ​ള്ളി​യാ​ഴ്ച തി​രി​ച്ചു​ക​യ​റി​യ​ത്.

ജൂ​ൺ ഏ​ഴി​ന് രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 6,760 രൂ​പ​യും പ​വ​ന് 54,080 രൂ​പ​യു​മാ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്ക്. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ജൂ​ൺ എ​ട്ടു​മു​ത​ൽ 10 വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 6,570 രൂ​പ​യും പ​വ​ന് 52,560 രൂ​പ​യു​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം 20ന് 55,120 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ലു​ദി​വ​സ​ത്തി​നി​ടെ പ​വ​ന് ര​ണ്ടാ​യി​രം രൂ​പ കു​റ​ഞ്ഞ​ശേ​ഷം ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല ക​ഴി​ഞ്ഞ​യാ​ഴ്ച വീ​ണ്ടും 54,000 ക​ട​ന്ന് മു​ന്നേ​റി. പി​ന്നീ​ട് ഒ​റ്റ​യ​ടി​ക്ക് 1,500 രൂ​പ കു​റ​ഞ്ഞ് 52,500 നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​യ സ്വ​ര്‍​ണ​വി​ല​യാ​ണ് വീ​ണ്ടും 53,000 രൂ​പ ക​ട​ന്ന​ത്.

ഓ​ഹ​രി വി​പ​ണി​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ​യും ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ, വാ​രാ​ന്ത്യ​ത്തി​ൽ ഫ്ലാ​റ്റ് നി​ല​വാ​ര​ത്തി​ലാ​ണ് സ്വ​ർ​ണ​വി​ല ക്ലോ​സ് ചെ​യ്ത​ത്. ട്രോ​യ് ഔ​ൺ​സി​ന് 0.93 ഡോ​ള​ർ (0.04%) താ​ഴ്ന്ന് 2,326.73 ഡോ​ള​ർ എ​ന്ന​താ​ണ് നി​ര​ക്ക്.

അ​തേ​സ​മ​യം വെ​ള്ളി വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 94 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.