ക​ളി​യി​ക്കാ​വി​ള ദീ​പു കൊ​ല​പാ​ത​കം; ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ൽ
Saturday, June 29, 2024 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള​യി​ൽ ക്വാ​റി ഉ​ട​മ ദീ​പു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പ്ര​ദീ​പ് ച​ന്ദ്ര​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​നാ​യി പ്ര​തി അ​മ്പി​ളി സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് വാ​ങ്ങി​യ ക​ട​യു​ടെ ഉ​ട​മ സു​നി​ലി​ന്‍റെ സു​ഹൃ​ത്താ​ണ് ഇ​യാ​ൾ.

കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗൂ​ഡാ​ലോ​ച​ന കേ​സി​ൽ പ്ര​ദീ​പ് ച​ന്ദ്ര​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഒ​ളി​വി​ലു​ള്ള സു​നി​ലി​നെ ക​ണ്ടെ​ത്താ​നും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ക​ട​യു​ട​മ സു​നി​ലി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സു​ഹൃ​ത്ത് പ്ര​ദീ​പ് ച​ന്ദ്ര​ൻ ആ​ണ് മ​റ്റൊ​രു ക​ട​യി​ൽ നി​ന്ന് സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് വാ​ങ്ങി ന​ൽ​കി​യ​ത്. പി​ന്നീ​ട് ക​ളി​യി​ക്കാ​വി​ള​യ്ക്ക് അ​ടു​ത്ത് അ​മ്പി​ളി​യെ കാ​റി​ൽ കൊ​ണ്ടു​വി​ട്ട​തും സു​നി​ലാ​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ക്കു​മ്പോ​ൾ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ പ്ര​ദീ​പും സു​നി​ലും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

RELATED NEWS