ഡ​ബി​ള്‍ സെ​ഞ്ചു​റിയുമായി ഷെ​ഫാ​ലി; സെ​ഞ്ചു​റി​യു​മാ​യി സ്മൃ​തി: ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ന്‍ സ്‌​കോ​ര്‍
Friday, June 28, 2024 5:58 PM IST
ചെ​ന്നൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​ത​ക​ള്‍​ക്കെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് കൂ​റ്റ​ന്‍ സ്‌​കോ​ര്‍. ആ​ദ്യ ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​ച്ച​പ്പോ​ള്‍ 98 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 525 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ.

ഡ​ബി​ള്‍ സെ​ഞ്ചു​റി നേ​ടി​യ ഷെ​ഫാ​ലി വ​ര്‍​മ​യു​ടെ​യും സെ​ഞ്ചു​റി നേ​ടി​യ സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും മി​ക​വി​ലാ​ണ് വ​ന്‍ സ്‌​കോ​റി​ലേ​ക്കെ​ത്തി​യ​ത്. 205 റ​ണ്‍​സാ​ണ് ഷെ​ഫാ​ലി നേ​ടി​യ​ത്. 23 ഫോ​റു​ക​ളും എ​ട്ട് സി​ക്‌​സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്‌​സ്.

സ്മൃ​തി 149 റ​ണ്‍​സ് സ്‌​കോ​ര്‍ ചെ​യ്തു. 27 ഫോ​റു​ക​ളും ഒ​രു സി​ക്‌​സും ആ​ണ് സ്മൃ​തി​യു​ടെ ഇ​ന്നിം​ഗ്‌​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ര്‍​ദ്ധ​സെ​ഞ്ചു​റി നേ​ടി​യ ജെ​മീ​മ റോ​ഡ്രി​ഗ​സ്, ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍, റി​ച്ച ഘോ​ഷ് എ​ന്നി​വ​രെ​ല്ലാം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഹ​ര്‍​മ​ന്‍​പ്രീ​തും റി​ച്ച​യു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

വ​നി​ത​ക​ളു​ടെ രാ​ജ്യാ​ന്ത​ര ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു ദി​വ​സം ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍ എ​ന്ന റെ​ക്കോ​ഡും ഇ​തോ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. 431 റ​ണ്‍​സാ​യി​രു​ന്നു ഇ​തി​ന് മു​മ്പ​ത്തെ ഉ​യ​ര്‍​ന്ന് സ്‌​കോ​ര്‍.

RELATED NEWS