ജനങ്ങൾ പാ​ര്‍​ല​മെ​ന്‍റ് കത്തിച്ചു; വി​വാ​ദ തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച് കെ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ്
Thursday, June 27, 2024 12:33 PM IST
ന​യ്‌​റോ​ബി: രാ​ജ്യ വ്യാ​പ​ക​മാ​യി ഉ​യ​ര്‍​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ നി​കു​തിവ​ര്‍​ധ​ന തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്‍​വ​ലി​ഞ്ഞ് കെ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി​ല്യം റൂ​ട്ടോ. പാ​ര്‍​ല​മെ​ന്‍റ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീ​യി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം.

നി​കു​തിവ​ര്‍​ധ​ന സം​ബ​ന്ധി​ച്ച ബി​ല്ലി​ല്‍ താ​ന്‍ ഒ​പ്പി​ടി​ല്ലെ​ന്ന് റൂ​ട്ടോ ബു​ധ​നാ​ഴ്ച വ്യ​ക്ത​മാ​ക്കി. 2024ലെ ​സാ​മ്പ​ത്തി​ക ബി​ല്ലി​നെ​തി​രാ​യ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വി​കാ​രം മാ​നി​ക്കു​ന്നു​വെ​ന്നും യു​വ​ത​യോ​ട് സം​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​കു​തി വ​ര്‍​ധ​ന​യ്ക്ക് എ​തി​രേ രാ​ജ്യ വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ 23 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രാ​ഴ്ച​യോ​ളം നീ​ണ്ട് നി​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പ്രക്ഷോഭങ്ങൾക്കിടെ കൊള്ളയും വ്യാപകമായി. കടകളിൽ നിന്ന് ആള്‍ക്കൂട്ടം സാധനങ്ങൾ എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അ​തേ സ​മ​യം, കെ​നി​യ​യിൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ അ​മേ​രി​ക്ക ഉ​ത്ക​ണ്ഠ​പ്പെ​ടു​ത്തി. അ​ക്ര​മ​ത്തെ അ​തി​ന്‍റെ എ​ല്ലാ രൂ​പ​ത്തി​ലും ത​ങ്ങ​ള്‍ അ​പ​ല​പി​ക്കു​ന്ന​താ​യി വൈ​റ്റ് ഹൗ​സ് ദേ​ശീ​യ സു​ര​ക്ഷാ വ​ക്താ​വ് ജോ​ണ്‍ കി​ര്‍​ബി പ​റ​ഞ്ഞു.

RELATED NEWS