വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക് കൂ​ട്ട​ണം; സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Wednesday, June 26, 2024 7:28 PM IST
കോ​ട്ട​യം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ൾ നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ബ​സു​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്.

140 കി​ലോ​മീ​റ്റ​ർ അ​ധി​കം വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് പു​തു​ക്കി ന​ല്‍​ക​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ മു​ൻ​പി​ൽ പ​ല ത​വ​ണ വ​ച്ചി​ട്ടും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ പ​രാ​തി.

ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം സ​മ​ര​ത്തി​ന്‍റെ തീ​യ​തി തീ​രു​മാ​നി​ക്കാ​നാ​ണ് ബ​സു​ട​മ​ക​ളു​ടെ നീ​ക്കം. വി​ഷ​യ​ത്തി​ൽ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.