ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ ആ​ശം​സി​ക്കു​ന്നു; രാ​ഹു​ൽ ഗാ​ന്ധി​യെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ വി​ജ​യ്
Wednesday, June 26, 2024 2:04 PM IST
ചെ​ന്നൈ: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഹു​ൽ ഗാ​ന്ധി​യെ അ​ഭി​ന​ന്ദി​ച്ച് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. എ​ക്സി​ലൂ​ടെ​യാ​ണ് ന​ട​ൻ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ സ്ഥാ​ന​ത്തേ​ക്ക് എ​തി​രി​ല്ലാ​തെ ഏ​ക​ക​ണ്ഠ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നാ​ണ് എ​ക്‌​സി​ൽ വി​ജ​യ് കു​റി​ച്ച​ത്. ന​മ്മു​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ ആ​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, ലോ​ക്‌​സ​ഭാ സ്പീ​ക്ക​റാ​യി ബി​ജെ​പി എം​പി ഓം ​ബി​ര്‍​ള​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ബി​ര്‍​ള​യെ സ്പീ​ക്ക​റാ​യി നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷം വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ചേ​ര്‍​ന്ന് ബി​ര്‍​ള​യെ ഡ​യ​സി​ലേ​ക്ക് ആ​ന​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ബി​ര്‍​ള​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള ആ​ദ്യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ന് രാ​ജ്‌​നാ​ഥ് സിം​ഗ് പി​ന്തു​ണ ന​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.