മ​ഴ തു​ട​രു​ന്നു; ക​ല്ലാ​ർ​ക്കു​ട്ടി, മ​ല​ങ്ക​ര ഡാ​മു​ക​ൾ തു​റ​ന്നു
Wednesday, June 26, 2024 9:17 AM IST
ഇ​ടു​ക്കി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന ഇ​ടു​ക്കി​യി​ൽ ക​ല്ലാ​ർ​ക്കു​ട്ടി, മ​ല​ങ്ക​ര ഡാ​മു​ക​ൾ തു​റ​ന്നു. ര​ണ്ടു ഡാ​മു​ക​ളു​ടെ​യും ര​ണ്ടു ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

രാ​ജാ​ക്കാ​ട്-​മൈ​ലാ​ടും​പാ​റ റൂ​ട്ടി​ൽ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​വി​ടെ ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ‍​യം, ദേ​വി​കു​ളം കോ​ള​നി​യി​ൽ ക​രി​ങ്ക​ൽ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ടി​നു മു​ക​ളി​ലേ​ക്കു വീ​ണു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഉ​ൾ​പ്പ​ടെ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

ദേ​വി​കു​ളം താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി–​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ഗ്യാ​പ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.