വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് നേ​രെ വെ​ടി​വ​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, June 26, 2024 8:53 AM IST
മ​ല​പ്പു​റം: വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ൽ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

പ്ര​തി വ​ലി​യാ​ട് സ്വ​ദേ​ശി അ​ബു താ​ഹി​ർ അ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് നേ​രെ ഇ​യാ​ൾ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് മൂ​ന്നു​പ്രാ​വ​ശ്യം വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

അ​ബു താ​ഹി​റും പെ​ൺ​കു​ട്ടി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു ശേ​ഷം പെ​ൺ​കു​ട്ടി​യോ​ടും കു​ടും​ബ​ത്തോ​ടും ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റാ​ൻ തു​ട​ങ്ങി. ഒ​രു വി​ധ​ത്തി​ലും ഇ​യാ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​യി.
‌‌
പി​ന്നാ​ലെ ഇ​യാ​ളെ വി​വാ​ഹം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പെ​ൺ​കു​ട്ടി നി​ല​പാ​ടെ​ടു​ത്ത​തോ​ടെ കു​ടും​ബം വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.