മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ന​ധി​കൃ​ത പ​ബ്ബു​ക​ൾ ത​ക​ർ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ
Wednesday, June 26, 2024 6:47 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ന​ധി​കൃ​ത പ​ബ്ബു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് നി​ർ​മി​ച്ച എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കാ​നും പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏക​നാ​ഥ് ഷി​ൻ​ഡെ.

പൂ​നയെ ല​ഹ​രി വി​മു​ക്ത ന​ഗ​ര​മാ​ക്കാ​ൻ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ പു​തി​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

പൂ​നെ ന​ഗ​ര​ത്തി​ലെ പ​ബ്ബി​ൽ രാ​ത്രി പാ​ർ​ട്ടി​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് എ​ക്നാ​ഥ് ഷി​ൻ​ഡെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് തി​ങ്ക​ളാ​ഴ്ച പൂ​നെ പോ​ലീ​സ് ന​ഗ​ര​ത്തി​ലെ ബാ​റി​ൽ റെ​യ്ഡ് ന​ട​ത്തി സീ​ൽ ചെ​യ്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​വി​ലോ​പ​ത്തി​ന് നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

ശി​വാ​ജി ന​ഗ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഒ​രു അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ, ഒ​രു പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ, ര​ണ്ട് കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പേ​രെ പോ​ലീ​സ് അ​റ​സ്റ്റും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.